Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Seeks Report

കെ ​ഡി​സ്ക് തു​ട​ര​ണ​മോ? മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന് ത​​​​ന്ത്ര​​​​പ​​​​ര​​​​മാ​​​​യ ഉ​​​​പ​​​​ദേ​​​​ശം ന​​​​ൽ​​​​കാ​​​​ൻ ആ​​​​സൂ​​​​ത്ര​​​​ണ വ​​​​കു​​​​പ്പി​​​​നു കീ​​​​ഴി​​​​ൽ രൂ​​​​പീ​​​​ക​​​​രി​​​​ച്ച കെ ​​​​ഡി​​​​സ്ക് (കേ​​​​ര​​​​ള ഡ​​​​വ​​​​ല​​​​പ്പ്മെ​​​​ന്‍റ് ആ​​​​ൻ​​​​ഡ് ഇ​​​​ന്ന​​​​വേ​​​​ഷ​​​​ൻ സ്ട്രാ​​​​റ്റ​​​​ജി​​​​ക് കൗ​​​​ണ്‍​സി​​​​ൽ) തു​​​​ട​​​​ര​​​​ണ​​​​മോ എ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് തേ​​​​ടി.

കെ ​​​​ഡി​​​​സ്കും ഇ​​​​തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള നി​​​​ര​​​​വ​​​​ധി ഉ​​​​പ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും വഴി സ​​​​ർ​​​​ക്കാ​​​​രി​​​​ന് കാ​​​​ര്യ​​​​മാ​​​​യ പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും ശ​​​​ന്പ​​​​ള ഇ​​​​ന​​​​ത്തി​​​​ൽ ത​​​​ന്നെ​​​​യു​​​​ള്ള പ്ര​​​​തി​​​​മാ​​​​സ ചെ​​​​ല​​​​വ് 2.5 മു​​​​ത​​​​ൽ മൂ​​​​ന്നു കോ​​​​ടി രൂ​​​​പ വ​​​​രെ​​​​യാ​​​​ണെ​​​​ന്നു​​​​മു​​​​ള്ള റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​ഠി​​​​ക്കാ​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ദ​​​​ഗ്ധ​​​​ര​​​​ട​​​​ങ്ങി​​​​യ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ച​​​​ത്.

സി​​​​പി​​​​എ​​​​മ്മു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ചി​​​​ല ഉ​​​​ന്ന​​​​ത​​​​ർ​​​​ക്ക് ല​​​​ക്ഷ​​​​ങ്ങ​​​​ൾ ശ​​​​ന്പ​​​​ളം ന​​​​ൽ​​​​കാ​​​​നു​​​​ള്ള സ്ഥാ​​​​പ​​​ന​​​മാ​​​​യാ​​​​ണ് കെ ​​​​ഡി​​​​സ്കും അ​​​​നു​​​​ബ​​​​ന്ധ സ്ഥാ​​​​പ​​​​ന​​​​ങ്ങളും രൂ​​​​പീ​​​​ക​​​​രി​​​​ച്ച് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്നാ​​​​ണ് പ്രാ​​​​ഥ​​​​മി​​​​ക റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. ഇ​​​​വി​​​​ടെ​​​​യും അ​​​​നു​​​​ബ​​​​ന്ധ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലു​​​​മാ​​​​യു​​​​ള്ള നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​ൽ 33 പേ​​​​ർ​​​​ക്ക് ല​​​​ക്ഷ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​ണ് ശ​​​​ന്പ​​​​ള​​​​മാ​​​​യി ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

4.05 ല​​​​ക്ഷം രൂ​​​​പ വ​​​​രെ ശ​​​​ന്പ​​​​ളം കൈ​​​​പ്പ​​​​റ്റു​​​​ന്ന​​​​വ​​​​രു​​​​ണ്ട്. ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ്, സീ​​​​നി​​​​യ​​​​ർ ക​​​​ണ്‍​സ​​​​ൾ​​​​ട്ട​​​​ന്‍റ്, സ്പെ​​​​ഷ​​​​ൽ ഓ​​​​ഫീസ​​​​ർ, പ്രൊ​​​​ക്യൂ​​​​ർ​​​​മെ​​​​ന്‍റ് മാ​​​​നേ​​​​ജ​​​​ർ തു​​​​ട​​​​ങ്ങി​​​​യ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​ണ് ഉ​​​​ന്ന​​​​ത​​​​രെ നി​​​​യ​​​​മി​​​​ച്ചു ല​​​​ക്ഷ​​​​ങ്ങ​​​​ൾ ഖ​​​​ജ​​​​നാ​​​​വി​​​​ൽനി​​​​ന്നു ന​​​​ൽ​​​​കിവ​​​​ന്നി​​​​രു​​​​ന്ന​​​​ത്.

ഇ​​​​തി​​​​നു കീ​​​​ഴി​​​​ൽ ഒ​​​​ട്ടേ​​​​റെ ഉ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി​​​​ക​​​​ളും രൂ​​​​പീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു. കി​​​​ഫ്ബി സി​​​​ഇ​​​​ഒ​​​​യാ​​​​യി​​​​രു​​​​ന്ന മു​​​​ൻ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഡോ.​​​​കെ.​​​​എം. ഏ​​​​ബ്ര​​​​ഹാ​​​​മാ​​​​യി​​​​രു​​​​ന്നു കെ ​​​​ഡി​​​​സ്കി​​​​ന്‍റെ​​​​യും എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് വൈ​​​​സ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ.

Latest News

Corehub Up